News Kerala

48 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം; പുരസ്‌കാരത്തെക്കുറിച്ച് മോഹന്‍ലാല്‍

Axenews | 48 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം; പുരസ്‌കാരത്തെക്കുറിച്ച് മോഹന്‍ലാല്‍

by webdesk3 on | 21-09-2025 01:03:55 Last Updated by webdesk3

Share: Share on WhatsApp Visits: 37


48 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം; പുരസ്‌കാരത്തെക്കുറിച്ച് മോഹന്‍ലാല്‍



തിരുവനന്തപുരം:48 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മോഹന്‍ലാല്‍. പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് പുരസ്‌കാര വിവരം അറിയിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമാണ് സംഭവിച്ചത്. നല്ല സിനിമകള്‍ ചെയ്യണം, നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമര്‍ശനങ്ങളെ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കിപ്പോള്‍ അതിരുകളില്ല; പാന്‍-ഇന്ത്യന്‍ സിനിമ ചെയ്യാനുള്ള തോന്നല്‍ വന്നാല്‍ വീണ്ടും സംവിധാനവും ചെയ്യാം, - മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൃശ്യം 3-ന്റെ ചിത്രീകരണം നാളെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്നത് എന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. തലമുറകളെ പ്രചോദിപ്പിച്ച കലാജീവിതത്തിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.


Share:

Search

Recent News
Popular News
Top Trending


Leave a Comment