by webdesk3 on | 21-09-2025 12:56:31 Last Updated by webdesk2
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ സംഭവിച്ച ദാരുണ അപകടത്തില്‍ രണ്ട് വനിതാ തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. തെങ്ങ് കടപുഴകി വീണ് തലയില്‍ പതിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ചാവടി സ്വദേശികളായ ചന്ദ്രികയും വസന്തയും ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌നേഹലത (54), ഉഷ (59) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. അപകടസമയത്ത് സ്ഥലത്ത് ഏകദേശം 48 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനമായി. തൊഴിലുറപ്പ് നിയമപ്രകാരം ലഭ്യമാകുന്ന ഈ സഹായം 15 ദിവസത്തിനകം അവകാശികള്‍ക്ക് കൈമാറും. കൂടാതെ പരിക്കേറ്റവര്‍ക്ക് ആവശ്യമായ മുഴുവന്‍ ചികിത്സാചെലവും NREGS വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.