by webdesk3 on | 21-09-2025 12:51:27 Last Updated by webdesk3
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്ത് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിക്കുക എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
എന്നിരുന്നാലും, നാളെ മുതല്‍ ജിഎസ്ടി ഇളവുകള്‍ നടപ്പിലാക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ ഇളവുകള്‍ നല്‍കുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ വരെയാക്കി ഉയര്‍ത്തിയതുമായ വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.