News Kerala

കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത ഗുളിക ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പരാതി

Axenews | കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത ഗുളിക ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പരാതി

by webdesk2 on | 21-09-2025 10:04:40 Last Updated by webdesk3

Share: Share on WhatsApp Visits: 21


കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത ഗുളിക ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പരാതി

കൊല്ലം: ക്ലാപ്പനയില്‍ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികകള്‍ക്കെതിരെ ഗുരുതരമായ പരാതികള്‍. ഗുളിക കഴിച്ച രോഗികള്‍ക്ക് കടുത്ത ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ ഗുളികയുടെ വിതരണം ഉടനടി നിര്‍ത്തിവച്ചു.

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ്  ഈ ഗുളികകള്‍. ഗുളികകള്‍ ഒടിക്കാന്‍ കഴിയാതെ റബ്ബര്‍ പോലെ വളയുന്നതായും രോഗികള്‍ പരാതിപ്പെട്ടു. ഇത് ഗുളികയുടെ നിലവാരത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഗുളിക കഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ മാറിയെന്ന് രോഗികള്‍ വ്യക്തമാക്കുന്നു.

ഗുളികയുടെ വിതരണം നിര്‍ത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ അറിയിച്ചു. ഗുളികയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ക്കായി ഇവ ഡ്രഗ്‌സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലങ്ങള്‍ പുറത്തുവന്നതിന് ശേഷമെ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. 



Share:

Search

Recent News
Popular News
Top Trending


Leave a Comment