by webdesk2 on | 21-09-2025 07:24:53 Last Updated by webdesk3
എച്ച് വണ്‍ ബി വീസയില്‍ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളര്‍ എന്ന ഉയര്‍ന്ന നിരക്ക് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി.വീസ പുതുക്കുന്നതിനോ നിലവില്‍ വീസയുള്ളവര്‍ക്കോ അധിക ഫീസ് നല്‍കേണ്ടതില്ല.
എച്ച് 1-ബി വീസയ്ക്ക് വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ ആയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാല്‍, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.
ഇരു രാജ്യങ്ങളുടെയും വ്യാപാര - വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകള്‍ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്.തടസ്സങ്ങള്‍ യുഎസ് അധികാരികള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനിടെ ട്രംപിന്റെ നടപടിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗര്‍ബല്യം എന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.