by webdesk3 on | 20-09-2025 01:11:19 Last Updated by webdesk2
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കപടഭക്തിയുടെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ ഭക്തിനാടകമെന്ന് സതീശന്‍ ആരോപിച്ചു.
പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭക്തര്‍ക്ക് വ്യക്തമായി അറിയാമെന്നും, സംഗമം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളതാണെന്നു പറയുമ്പോഴും പ്രചാരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പേരുകളാണ് തെളിഞ്ഞുനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങുന്നത് രാഷ്ട്രീയ നേട്ടത്തിനായുള്ള ശ്രമമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.