News Kerala

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി മാത്രമാണ് യോഗ്യന്‍: വെള്ളാപ്പള്ളി

Axenews | ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി മാത്രമാണ് യോഗ്യന്‍: വെള്ളാപ്പള്ളി

by webdesk3 on | 20-09-2025 01:00:11 Last Updated by webdesk3

Share: Share on WhatsApp Visits: 112


ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി  മാത്രമാണ് യോഗ്യന്‍: വെള്ളാപ്പള്ളി

ആഗോള അയ്യപ്പ സംഗമം വിജയകരമായിത്തീര്‍ന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാല്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശിപിടിക്കേണ്ട ആവശ്യമില്ലെന്നും, മുമ്പത്തെ അനുഭവങ്ങള്‍ പരിഗണിച്ച് ശരിയായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന് തന്നെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി വിജയന് മാത്രമാണ് യോഗ്യതയെന്നും, പ്രതിപക്ഷം ഷണ്ഡന്മാര്‍ മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment