News Kerala

കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ശ്രമം നടക്കുന്നു: സുരേഷ് ഗോപി

Axenews | കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ശ്രമം നടക്കുന്നു: സുരേഷ് ഗോപി

by webdesk2 on | 20-09-2025 11:32:41 Last Updated by webdesk3

Share: Share on WhatsApp Visits: 16


കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ശ്രമം നടക്കുന്നു: സുരേഷ് ഗോപി

തൃശ്ശൂര്‍: താന്‍ നടത്തുന്ന കലുങ്ക് സംവാദ പരിപാടികളെ വക്രീകരിക്കാന്‍ ചില ആളുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. കരുതിക്കൂട്ടി ചിലരെ പരിപാടിക്ക് കൊണ്ടുവന്ന് യഥാര്‍ത്ഥ സംവാദത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമല്ലെന്ന് അദ്ദേഹം  വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്ക് വഴി മാത്രമേ തിരികെ നല്‍കാന്‍ കഴിയൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഈ വിഷയം പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോള്‍ തന്നെ ചര്‍ച്ച ചെയ്തിരുന്നു. ആനന്ദവല്ലി ചേച്ചി എന്റെ നെഞ്ചില്‍ കയറിയിട്ട് കാര്യമില്ലെന്നും, ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാനത്തെ സഹകരണ വകുപ്പ് മന്ത്രിയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

കലുങ്ക് ഒരു ജനകീയ മുഖമായി മാറുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് ഇതിനെ വക്രീകരിക്കാനുള്ള താല്‍പ്പര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്വാറിയില്‍ നിന്ന് പണം കൈപ്പറ്റിയ ജില്ലാ പ്രസിഡന്റുമാര്‍ തന്റെ പാര്‍ട്ടിയില്‍ ഇല്ല. അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പുറത്താക്കുമെന്നും, തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായാല്‍ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് നാല് സ്ഥലങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സുകള്‍ നടക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment