News Kerala

ചൂണ്ടയിടാനെത്തിയപ്പോള്‍ കണ്ടത് പകുതി മുറിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Axenews | ചൂണ്ടയിടാനെത്തിയപ്പോള്‍ കണ്ടത് പകുതി മുറിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

by webdesk2 on | 20-09-2025 08:15:29 Last Updated by webdesk2

Share: Share on WhatsApp Visits: 14


ചൂണ്ടയിടാനെത്തിയപ്പോള്‍ കണ്ടത് പകുതി മുറിഞ്ഞ മൃതദേഹം;   കൊലപാതകമെന്ന് പ്രാഥമിക നിഗമനം

അങ്കമാലി: വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപത്തെ പാറമടയിലാണ് അരയ്ക്കു താഴേക്കുള്ള മൃതദേഹഭാഗം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലേറെ പഴക്കമുള്ളതാണ് മൃതേദഹഭാഗം. മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക്ക് സ്യൂട്ടാണ് വേഷം. ഇന്നലെ വൈകിട്ട് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരുട്ട് വീണതിനാല്‍ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയില്‍ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യും. അരഭാഗം മീനുകള്‍ കൊത്തി വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാകാം വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്നതെന്നാണു നിഗമനം.

70 മീറ്ററിലേറെ ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റര്‍ അപ്പുറത്തു വരെയെ വാഹനങ്ങള്‍ എത്തുകയുള്ളു. പാറമടയുടെ സമീപ പ്രദേശങ്ങള്‍ കാടുപിടിച്ച് കിടക്കുന്നതും ആള്‍ സഞ്ചാരമില്ലാത്ത പ്രദേശവുമാണ്. നിലവില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ മിസ്സിങ് കേസുകളൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എഎസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്പെക്ടര്‍ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റാന്വേഷണ വിദഗ്ധരും ഫൊറന്‍സിക് സംഘവുമുള്‍പ്പെടെ ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.


Share:

Search

Recent News
Popular News
Top Trending


Leave a Comment