by webdesk2 on | 19-09-2025 02:20:32 Last Updated by webdesk2
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷന്‍ പുനരാരംഭിച്ചു.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണത്തിനാണ് ക്ഷാമം നേരിട്ടത്. ഇന്നലെ രാത്രിയോടെ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗികളെ വീണ്ടും അഡ്മിറ്റ് ചെയ്തു തുടങ്ങി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങള്‍ സംഭാവന നല്കി. ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാര്‍ട്ട് എന്ന വിതരണക്കമ്പനിയില്‍ നിന്നും ഇന്ന് ഉപകരണങ്ങള്‍ എത്തിക്കും. ചെന്നൈയിലെ കമ്പനിയുമായി ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെടാനും ആലോചിക്കുന്നുണ്ട്.