by webdesk3 on | 19-09-2025 01:39:18 Last Updated by webdesk2
ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഇന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു, എന്നാണ് രാഹുലിന്റെ ആരോപണം. പുലര്‍ച്ചെ നാല് മണിക്ക് ഉണര്‍ന്ന് 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കി വീണ്ടും കിടന്ന് ഉറങ്ങുന്ന രീതിയിലായിരുന്നു വോട്ട് കൊള്ള നടന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു.
കര്‍ണാടകയിലെ ആലന്ദിലും മഹാരാഷ്ട്രയിലെ രജുറ മണ്ഡലങ്ങളിലും ക്രമക്കേട് നടന്നുവെന്ന രാഹുലിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ തള്ളിയിരുന്നു. തെളിവുകളടക്കം പുറത്തുവിട്ടാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.
രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ്, എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.
അതേസമയം, വോട്ട് കൊള്ളയ്ക്കെതിരായ ഒപ്പുശേഖരണ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.