by webdesk3 on | 19-09-2025 12:56:26 Last Updated by webdesk2
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലഹരി എത്തിച്ച വിനീത് എന്നയാളെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്.
ഡാന്‍സഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടര്‍ന്നുള്ള അറസ്റ്റും നടന്നത്. 440 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വലിയ ലഹരി സംഘമാണെന്നാണു പൊലീസ് സൂചന.
വില്‍പ്പനയ്ക്കായാണ് ലഹരി തിരുവനന്തപുരത്തെത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനില്‍ ഇയാളോടൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുമെന്ന് പൊലീസ്, ഡാന്‍സാഫ് അധികൃതര്‍ അറിയിച്ചു.