by webdesk2 on | 19-09-2025 09:39:44 Last Updated by webdesk3
മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂര്‍ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താന്‍ നീക്കം. രാഹുലെത്തിയാല്‍ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ഡലത്തിലത്തിലെത്തുന്നത്.
നാളെ രാവിലെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും. രണ്ടു ദിവസം മണ്ഡലത്തില്‍ തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. കെപിസിസിഅറിയിച്ചാലെ രാഹുലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും നിലപാടറിയിച്ചിട്ടുണ്ട്.