by webdesk2 on | 19-09-2025 09:01:52 Last Updated by webdesk2
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയെന്നവണ്ണം സ്‌കൂളില്‍ അവധി നല്‍കിയിരിക്കുന്നത്.
തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ ആണ് മുണ്ടിനീര് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികളിലേക്ക് അതിവേഗം രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്‌കൂളിന് അവധി നല്‍കിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നത്.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തണമെന്നും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.