by webdesk2 on | 19-09-2025 07:15:35 Last Updated by webdesk3
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടപ്പത്രം വഴി പൊതുവിപണിയില്‍ നിന്ന് സര്‍ക്കാര്‍ സമാഹരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ തുടര്‍ച്ചയായ കടമെടുപ്പിലൂടെയാണ് സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കുന്നത്.
ഓണക്കാലത്തെ അധിക ചെലവുകളാണ് സര്‍ക്കാരിനെ വീണ്ടും കടമെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഓണക്കാല ചെലവിനായി സര്‍ക്കാര്‍ 8000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്. തുടര്‍ച്ചയായുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.