by webdesk3 on | 18-09-2025 01:04:33 Last Updated by webdesk2
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ വീണ്ടും വെളിവാക്കി മറ്റൊരു അപകടം. കഴിഞ്ഞ രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍ ഷിബുവിനാണ് നിസ്സാര പരുക്ക് പറ്റിയത്.
ഇത് ആദ്യമായല്ല മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടങ്ങള്‍ അപകടത്തിന് കാരണമായത്. മുമ്പ് ഉപയോഗശൂന്യമായിരുന്ന ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിക്കൊപ്പം എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ട ആശുപത്രി തന്നെ ജീവന്‍ ഭീഷണിയാകുന്നത് അതീവ ഗൗരവകരമാണ്.