by webdesk3 on | 18-09-2025 12:45:49 Last Updated by webdesk2
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം തിങ്കളാഴ്ചയോടെ എടുക്കുമെന്ന് വ്യക്തമാക്കി. അതുവരെ ടോള്‍ പിരിവ് വിലക്ക് തുടരും.
ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ജില്ലാ കളക്ടര്‍ കോടതിയില്‍ ഹാജരായി. ഇടക്കാല ഗതാഗത കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ സാധിക്കില്ലെന്ന് എന്‍.എച്ച്.എ.ഐ കോടതിയെ അറിയിച്ചു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.