by webdesk3 on | 18-09-2025 12:07:03 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വില വര്‍ധനയെന്ന് മന്ത്രി വ്യക്തമാക്കി. പാലിന് വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും, ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്നും സഭയില്‍ തോമസ് കെ. തോമസ് എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. കേരളം പാലിന് ഏറ്റവും കൂടുതലായ വില നല്‍കുന്ന സംസ്ഥാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെ തുടര്‍ന്ന് ഇന്ന് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കും. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. പ്രതിപക്ഷത്തിലെ പിസി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയിലാണ് വിലക്കയറ്റം ചര്‍ച്ച ചെയ്യുന്നത്.
സഭാസമ്മേളനത്തിന്റെ ആദ്യ ദിവസത്ത് പൊലീസ് അതിക്രമവും, ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരവ്യാപനവും അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്തിരുന്നു.