by webdesk3 on | 18-09-2025 10:53:24 Last Updated by webdesk3
പാലക്കാട്: കോണ്‍ഗ്രസ് പാലക്കാട് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ്, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ഇന്നലെ രാഹുലിനെ കണ്ടത്.
പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുലിനെ പിന്തുണയ്ക്കാനാണ് പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. പാലക്കാട്ടേക്ക് രാഹുലിനെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ നടന്നു. ഇത് സൗഹൃദ സന്ദര്‍ശനമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, പാലക്കാട്ടെ വിവിധ പരിപാടികളില്‍ സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തീരുമാനം. റവന്യൂ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കത്തില്‍ ഉന്നയിച്ചത്.
എന്നാല്‍, രാഹുലിന്റെ പൊതുപരിപാടികളിലെ സാന്നിധ്യത്തിനെതിരെ ഡിവൈഎഫ്ഐയും ബിജെപിയും കടുത്ത നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിനുള്ളിലും ഒരു വിഭാഗം രാഹുലിന്റെ സജീവ ഇടപെടലിന് എതിര്‍പ്പുമായി രംഗത്തെത്തി.