by webdesk3 on | 17-09-2025 01:36:07 Last Updated by webdesk3
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാതാവ് ഹീരാബെന്നിന്റെയും രൂപം ഉള്‍പ്പെടുത്തിയ എഐ വീഡിയോ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസിനോട് പട്ന ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ദ്രി നിര്‍ദേശിച്ചു.
ഈ മാസം 10-നാണ് കോണ്‍ഗ്രസ് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ പുറത്ത് വിട്ടത്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചത്.
വീഡിയോയില്‍, പ്രധാനമന്ത്രി മോദിയുടെ സ്വപ്നത്തില്‍ മരിച്ച അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുത് എന്ന് അമ്മ മകനെ അപേക്ഷിക്കുന്നതും, രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് മകനെ കര്‍ശനമായി ശാസിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഇതിന് പിന്നാലെ മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഞെട്ടലോടെ ഉണരുന്നതും ദൃശ്യങ്ങളിലുണ്ട്.