by webdesk3 on | 17-09-2025 01:13:41 Last Updated by webdesk3
ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠങ്ങളുടെയും ഭാരത്തില്‍ ഉണ്ടായ കുറവ് സംബന്ധിച്ച് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. നാല് കിലോ സ്വര്‍ണം എവിടെ പോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണമെന്നും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തില്‍ സഹകരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറഞ്ഞു.
പെട്രോള്‍ അല്ലെങ്കില്‍ മറ്റ് ദ്രവങ്ങള്‍ പോലെ ആവിയായി പോകാം. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുന്നു? എന്നായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തെ നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മൂന്നു ആഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. സത്യം വെളിച്ചം കാണട്ടെ എന്നും കോടതി നിരീക്ഷിച്ചു.