by webdesk2 on | 17-09-2025 12:49:54 Last Updated by webdesk3
വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ചു മണിക്ക് കെ.പി.സി.സി. ആസ്ഥാനത്തുവെച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക.
പോലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മുത്തങ്ങയിലെ പോലീസ് അതിക്രമം ഭരണപക്ഷ എം.എല്‍.എമാര്‍ നിരവധി തവണ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് ആന്റണി വിശദമായ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ ഔദ്യോഗികമായി വാര്‍ത്താസമ്മേളനത്തിനായി ക്ഷണിക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന കാലത്തും കെ.പി.സി.സി. ആസ്ഥാനം സന്ദര്‍ശിക്കുകയും നേതാക്കള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തിലടക്കം അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെങ്കിലും അതൊന്നും വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നില്ല.