by webdesk2 on | 17-09-2025 08:03:23 Last Updated by webdesk2
വയനാട് പുല്‍പ്പള്ളി ചേകാടി സ്‌കൂളിനടുത്ത് കണ്ടെത്തിയ ആനക്കുട്ടി കര്‍ണാടകയിലെ നാഗര്‍ഹോളെ കടുവാ സങ്കേതത്തിലെ ക്യാമ്പില്‍ വെച്ച് ചരിഞ്ഞു. മൂന്നു മാസം മാത്രം പ്രായമുള്ള ഈ ആനക്കുട്ടിയെ ഒരു മാസമായി സംരക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ മാസം 18-നാണ് ആനക്കുട്ടിയെ ചേകാടിയില്‍ കണ്ടെത്തിയത്. വെട്ടത്തൂര്‍ വനത്തില്‍ തുറന്നുവിട്ടെങ്കിലും ആനക്കൂട്ടം ഇതിനെ ഉപേക്ഷിച്ചു. തുടര്‍ന്ന്, കബനി പുഴ നീന്തിക്കടന്ന് കര്‍ണാടകയില്‍ എത്തിയ ആനക്കുട്ടിയെ പരുക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ നാഗര്‍ഹോളെ വനത്തിലെ ക്യാമ്പിലേക്ക് മാറ്റി. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ആനക്കുട്ടി ചരിഞ്ഞത്.