News Kerala

കുന്നംകുളം കസ്റ്റഡി മര്‍ദനം: നടപടിക്കായി നിയമസഭ കവാടത്തില്‍ പ്രതിപക്ഷ സമരം

Axenews | കുന്നംകുളം കസ്റ്റഡി മര്‍ദനം: നടപടിക്കായി നിയമസഭ കവാടത്തില്‍ പ്രതിപക്ഷ സമരം

by webdesk3 on | 16-09-2025 03:29:16 Last Updated by webdesk2

Share: Share on WhatsApp Visits: 81


കുന്നംകുളം കസ്റ്റഡി മര്‍ദനം: നടപടിക്കായി നിയമസഭ കവാടത്തില്‍ പ്രതിപക്ഷ സമരം


തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കവാടത്തില്‍ പ്രതിപക്ഷം സമരത്തിലിറങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരം പ്രഖ്യാപിച്ചു.

സഭാകവാടത്തില്‍ എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എ.കെ.എം. അഷറഫും സത്യാഗ്രഹ സമരം തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരമിരിക്കും എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങള്‍ വ്യാപക ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സമാനമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ രണ്ടരമണിക്കൂറിലധികം നീണ്ട ചര്‍ച്ചയാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന്റെ ഭാഗമായി നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.


Share:

Search

Recent News
Popular News
Top Trending


Leave a Comment