by webdesk3 on | 15-09-2025 10:29:48 Last Updated by webdesk2
തൃശൂര്‍: കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വിവാദത്തിലായ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. ഷാജഹാനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.
തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ നടന്ന കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു നടപടി. സംഭവത്തെ തുടര്‍ന്ന് വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷാജഹാന് നോട്ടീസ് അയച്ചിരുന്നു. വിദ്യാര്‍ത്ഥികളെ മുഖംമൂടിയും കൈവിലങ്ങും ഇട്ട് കൊണ്ടുവന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.
കൊടും കുറ്റവാളികള്‍ക്കും ഭീകരവാദികള്‍ക്കുമാത്രം ഇത്തരത്തില്‍ മുഖംമൂടി ധരിപ്പിക്കുന്ന പതിവാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പൊലീസ് കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്ന സമയത്താണ് സംഭവം വിവാദമായി മാറിയത്.