by webdesk2 on | 14-09-2025 06:39:18 Last Updated by webdesk3
ബ്രിട്ടീഷ് ബോക്‌സിങ് ഇതിഹാസം റിക്കി ഹാറ്റണ്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യന്‍ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റണ്‍.
15 വര്‍ഷത്തെ ബോക്‌സിങ് കരിയറില്‍, ലൈറ്റ്-വെല്‍റ്റര്‍വെയ്റ്റ് ഡിവിഷനില്‍ നിരവധി ലോക കിരീടങ്ങളും വെല്‍റ്റര്‍വെയ്റ്റില്‍ ഒരു കിരീടവും അദ്ദേഹം നേടി. തന്റെ 48 പ്രൊഫഷണല്‍ പോരാട്ടങ്ങളില്‍ 45 എണ്ണത്തിലും വിജയിച്ച ഹാറ്റണ്‍ അവസാനമായി റിങ്ങില്‍ എത്തിയത് 2012 ലാണ്. 2005 ല്‍ മാഞ്ചസ്റ്ററിലെ മെന്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കോസ്റ്റ സ്യൂവിനെ പരാജയപ്പെടുത്തിയാണ് അദേഹം ആദ്യമായി ലോക കിരീടം നേടുന്നത്.
ലോകോത്തര ബോക്‌സര്‍മാരായ കോസ്റ്റ്യ സ്യൂ, ഫ്‌ലോയ് ഫ്‌ലോയ്ഡ് മെയ്വെതര്‍, മാന്നി പാക്വിയാവോ എന്നിവരെ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അമച്വര്‍, ആഭ്യന്തര റാങ്കുകളിലൂടെ ഉയര്‍ന്നു. റിങ്ങില്‍ നിന്ന് വിരമിച്ചതിനുശേഷം താന്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഹാറ്റണ്‍ തുറന്നുപറഞ്ഞിരുന്നു.