by webdesk2 on | 14-09-2025 05:05:25 Last Updated by webdesk2
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും അദ്ദേഹം വിശദമാക്കി.
നാളെ മുതല്‍ 19 വരെയാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍. രണ്ടാം സെഷന്‍ 29, 30 വരെ. മൂന്നാം സെഷന്‍ ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെയാണ്. ആദ്യ ദിവസം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും. ബാക്കി 11 ദിവസങ്ങളില്‍ 9 ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗിക കാര്യങ്ങള്‍ക്കുമായി പരിഗണിക്കും.