by webdesk3 on | 14-09-2025 10:16:17 Last Updated by webdesk3
പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചതില്‍ യുവദമ്പതികള്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലായിരുന്നു ഭീകരമായ സംഭവം. റാന്നി, ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളാണ് ഇരകള്‍. ചരല്‍ക്കുന്ന് സ്വദേശി ജയേഷും ഭാര്യ രശ്മിയും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
എഫ്‌ഐആര്‍ പ്രകാരം, ഇരകളെ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് ക്രൂരപീഡനം നടത്തിയത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.
കൈകള്‍ കെട്ടിയിട്ട് കട്ടിലില്‍ കിടത്തിയ ശേഷം കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടി മര്‍ദിക്കുകയും, കമ്പിവടികൊണ്ട് കൈക്കും കാലിനും അടിക്കുകയും ചെയ്തു. കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഉച്ചത്തില്‍ കെട്ടിത്തൂക്കിയും കട്ടിംഗ് പ്ലയറില്‍ വിരലില്‍ അമര്‍ത്തിയും പീഡനം തുടര്‍ന്നു.
യുവാക്കളില്‍ നിന്ന് പണവും ഐഫോണും തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി.