by webdesk3 on | 14-09-2025 09:58:47 Last Updated by webdesk3
തിരുവനന്തപുരം: നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അടുത്ത ബന്ധമുള്ള നേതാക്കള്‍ തന്നെ ഇതുസംബന്ധിച്ച നിലപാട് രാഹുലിനെ അറിയിച്ചതായും പറയുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്നുറപ്പു തന്നിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം രാഹുലിന്റേതായിരിക്കും.
സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സമ്മേളനം ആരംഭിക്കുന്നത്. രാഹുല്‍ സഭയില്‍ എത്തിയാല്‍ മുന്‍പ് പി.വി. അന്‍വര്‍ ഇരുന്ന പ്രത്യേക ബ്ലോക്കിലാണ് ഇരിപ്പിടം ഒരുക്കുക.
യുവ എംഎല്‍എ ആരോപണങ്ങളില്‍ കുടുങ്ങിയതോടെ പ്രതിപക്ഷത്തിന് കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവന്നത്. സസ്‌പെന്‍ഷന്‍