News Kerala

മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്

Axenews | മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്

by webdesk3 on | 13-09-2025 12:16:09 Last Updated by webdesk3

Share: Share on WhatsApp Visits: 61


 മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഭരണത്തിന്റെ അവസാനത്തിന് തുടക്കമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ഒട്ടകപ്പക്ഷിയെ പോലെ മണ്ണില്‍ മുഖം താഴ്ത്തി ഇരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.യു. നേതാക്കളെ തീവ്രവാദികളെന്നപോലെ മുഖംമൂടി അണിയിപ്പിച്ചതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി തലയില്‍ തുണിയിട്ട് കൊണ്ടുവന്നു. കേരള പൊലീസിനെ തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി ഉത്തരവാദിയാകും, എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പോലീസ് ഉദ്യോഗസ്ഥര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നുവെന്നും, അത്തരക്കാര്‍ക്ക് യൂണിഫോമിട്ട് കേരളത്തിലൂടെ നടക്കാന്‍ കഴിയില്ലെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

വോട്ടര്‍ പട്ടിക പരിഷ്‌കരണ വിഷയത്തിലും വിഡി സതീശന്‍ കടുത്ത പ്രതികരണം നടത്തി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിപൂര്‍വമായ സത്യസന്ധമായ തെരഞ്ഞെടുപ്പിനെതിരെ ബിജെപി നടത്തുന്ന തന്ത്രമാണ് ഇത്. എന്തിനാണ് വോട്ടര്‍ പട്ടിക 2002ലേക്ക് പോകുന്നത്? 52 ലക്ഷം പേരുടെ വോട്ട് പുതുതായി ചേര്‍ക്കേണ്ടിവരും. 23 വര്‍ഷമായി വോട്ട് ചെയ്യുന്നവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും. ഇത് എസ്ഐആര്‍ നടപ്പിലാക്കുന്ന മായാജാലമാണ്, എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിഡി സതീശന്‍ പ്രഖ്യാപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment