by webdesk3 on | 12-09-2025 03:41:22 Last Updated by webdesk3
എറണാകുളം: ലൈംഗികാതിക്രമ കേസില്‍ റാപ്പര്‍ വേടനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വേടന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും.
തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വേടന്‍ പ്രതികരിച്ചു. കേസിന്റെ അന്വേഷണ ഘട്ടം തുടരുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് വേടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വേടനെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍, വേടനെതിരായ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.