by webdesk3 on | 12-09-2025 12:47:29 Last Updated by webdesk3
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയായ ബിന്ദുവിനെതിരായ മോഷണക്കേസില്‍ പൊലീസ് തിരക്കഥയുണ്ടായിരുന്നുവെന്നുള്ള വെളിപ്പെടുത്തലുമായി പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
സ്വര്‍ണ മാല സോഫയുടെ അടിയില്‍ നിന്ന് കണ്ടെത്തിയിരുന്നുവെങ്കിലും, അത് ബിന്ദുവിനെതിരെ കേസായി മാറ്റുകയായിരുന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാല കിട്ടിയ കാര്യം പുറത്തുപറയരുതെന്നും, ചവര്‍ കൂനയില്‍ നിന്നാണ് കണ്ടെടുത്തതെന്ന് പറയണമെന്നും എസ്‌ഐ പ്രസാദ് നിര്‍ദ്ദേശിച്ചുവെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെയാണ് ഓമന ഡാനിയല്‍ മൊഴി നല്‍കിയത്. പിന്നീട് കേസില്ല എന്ന രേഖ എഴുതി വാങ്ങുകയും ചെയ്തു. മൊഴി സ്വന്തമായി തയ്യാറാക്കിയിട്ടില്ലെന്നും, ഗ്രേഡ് എസ്‌ഐ എഡ്വിന്‍ എഴുതി തന്നെയാണെന്നും, താന്‍ ഒപ്പിട്ടതേ ഉണ്ടായിരുന്നുള്ളു എന്നും നിധി ഡാനിയല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു.