News Kerala

സിപിഐഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം; ശബ്ദരേഖ വിവാദത്തില്‍

Axenews | സിപിഐഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം; ശബ്ദരേഖ വിവാദത്തില്‍

by webdesk3 on | 12-09-2025 12:26:36 Last Updated by webdesk3

Share: Share on WhatsApp Visits: 54


സിപിഐഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം; ശബ്ദരേഖ വിവാദത്തില്‍


തൃശൂര്‍: സിപിഐഎം നേതാക്കളെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.പി. ശരത് പ്രസാദ്. എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പുറത്തുവന്നത്. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളില്‍ അഴിമതി നടക്കുന്നുവെന്നുള്ള ആരോപണവും ശരത്തിന്റെ ശബ്ദരേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സിപിഐഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ളവര്‍ക്കു സാമ്പത്തിക പ്രശ്‌നമൊന്നുമില്ല. നേതാക്കളുടെ നില ഉയരുന്നതനുസരിച്ച് അവരുടെ സാമ്പത്തിക സ്ഥിതിയും മാറും. പണം സമാഹരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് വളരെ എളുപ്പമാണ്. എം.കെ. കണ്ണന്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് നേടി. കപ്പലണ്ടി കച്ചവടം ചെയ്തയാള്‍ രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടു. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെ മറ്റ് നേതാക്കള്‍ക്കും ഉയര്‍ന്ന തലത്തിലുള്ള ബന്ധങ്ങളുണ്ട്, - എന്നാണ് ശബ്ദരേഖയിലെ ആരോപണം.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം നിബിനുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പിന്നീട് വിശദീകരിച്ചു

Share:

Search

Recent News
Popular News
Top Trending


Leave a Comment