by webdesk3 on | 12-09-2025 10:57:04 Last Updated by webdesk3
ന്യൂഡല്‍ഹി: സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. . മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പാര്‍ലമെന്റിലെ ഇരുസഭകളിലുമായി 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് 452 വോട്ടുകളാണ് ലഭിച്ചത്. പോള്‍ ചെയ്ത 767 വോട്ടുകളില്‍ ഭൂരിപക്ഷമായ 152 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 13 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എന്‍ഡിഎയ്ക്ക് പരമാവധി 439 വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 19 പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചതോടെ ആകെ 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ ഭൂരിപക്ഷം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലായിരുന്നു.
ഇന്ത്യാ സഖ്യത്തിന് 315 എംപിമാരും സ്വതന്ത്രരെ ഉള്‍പ്പെടുത്തി ഒമ്പത് പേരുടെ പിന്തുണയുമുണ്ടായിരുന്നെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീംകോടതി ജഡ്ജി സുദര്‍ശന റെഡിക്ക് 300 വോട്ടുകളേ ലഭിച്ചുള്ളൂ.