by webdesk3 on | 12-09-2025 10:20:18 Last Updated by webdesk3
തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള അന്തിമ അനുമതി അടുത്ത മാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുമതി വന്ന ഉടന്‍ പ്രഖ്യാപനവും തുടര്‍നടപടികളും ആരംഭിക്കുമെന്ന് കമ്മീഷന്‍ സൂചിപ്പിച്ചു.
കേരളം ഉള്‍പ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം നേരത്തെ കമ്മീഷന്‍ എടുത്തിരുന്നു. നടപടികള്‍ക്ക് മുന്‍പ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് യോഗം വിളിക്കുമെന്നാണ് വിവരം.
കോരളം, ബംഗാള്‍, തമിഴ്‌നാട് പോലുള്ള ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. രാജ്യവ്യാപകമായി എസ്ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നു.
മുന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും തിരിച്ചറിയുന്ന ബീഹാര്‍ മാതൃക കേരളത്തിലും പരീക്ഷിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.