News India

സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

Axenews | സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

by webdesk2 on | 11-09-2025 07:23:37

Share: Share on WhatsApp Visits: 7


സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.

രണ്ട് ദക്ഷിണേന്ത്യക്കാര്‍ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 767 ല്‍ 452 വോട്ടുകള്‍ ആണ് സി. പി രാധാകൃഷ്ണന്‍ നേടിയത്. 3 എം പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും 19 പേര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. 

1439 വോട്ടുകളാണ് എന്‍ഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകള്‍ അസാധുവായതിനുശേഷം എന്‍ഡിഎയ്ക്ക് 452 വോട്ടുകള്‍ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസുമായ സുദര്‍ശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment