News Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെ എതിര്‍ക്കും ലീഗ്

Axenews | വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെ എതിര്‍ക്കും ലീഗ്

by webdesk3 on | 11-09-2025 03:43:04

Share: Share on WhatsApp Visits: 12


 വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെ എതിര്‍ക്കും ലീഗ്


തിരുവനന്തപുരം: രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ മുസ്ലിം ലീഗ് ശക്തമായി എതിര്‍ക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തുന്നതിനുപകരം വോട്ടര്‍ പട്ടികയെ മൊത്തം തകര്‍ക്കാനുള്ള ശ്രമമാണിതെന്നു അദ്ദേഹം ആരോപിച്ചു.

ഇന്ത്യാ സഖ്യം യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തശേഷം തുടര്‍ പ്രക്ഷോഭങ്ങള്‍ തീരുമാനിക്കുമെന്ന് ഇ.ടി. അറിയിച്ചു. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് ഇ.ടി. അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

സുപ്രീംകോടതിയും എസ്ഐആറിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ഇ.ടി. ഓര്‍മ്മിപ്പിച്ചു. സമരം ആസൂത്രണം ചെയ്യാനായി ഇന്ത്യാ സഖ്യം ഉടന്‍ യോഗം വിളിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment