by webdesk3 on | 11-09-2025 03:31:24
കാസര്‍കോട്: ദേശീയപാത 66-ല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിന്‍ എന്നിവരാണ് മരിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് പൊട്ടിവീണത്. അപകടത്തില്‍ അക്ഷയ് സംഭവം നടന്ന സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സാഫലപ്രദമായില്ല.