by webdesk2 on | 11-09-2025 09:20:07 Last Updated by webdesk3
കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കായിക അധ്യാപകനായ മുഹമ്മദ് റാഫിയെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ഈ നടപടി എടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെയും സ്‌കൂളില്‍ നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. ബി എന്‍ എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിശുക്ഷേമ സമിതിയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.