News International

കാഠ്മണ്ഡു വിമാനത്താവളം തുറന്നു; സൈന്യത്തിന്റെ നിയന്ത്രണത്തില്‍ രാജ്യം

Axenews | കാഠ്മണ്ഡു വിമാനത്താവളം തുറന്നു; സൈന്യത്തിന്റെ നിയന്ത്രണത്തില്‍ രാജ്യം

by webdesk3 on | 10-09-2025 08:22:10 Last Updated by webdesk3

Share: Share on WhatsApp Visits: 12


കാഠ്മണ്ഡു വിമാനത്താവളം തുറന്നു; സൈന്യത്തിന്റെ നിയന്ത്രണത്തില്‍ രാജ്യം



നേപ്പാളില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കാഠ്മണ്ഡുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള സര്‍വീസോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. 

അതേസമയം, പുതുതലമുറയുടെ ജെന്‍ സി പ്രക്ഷോഭം ശക്തമായി തുടരുന്നതിനാല്‍ നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. രാജ്യം ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിക്കാണ് ഭരണചുമതല നല്‍കാന്‍ ധാരണയായതെന്ന വിവരം പുറത്തുവന്നു.

സംഘര്‍ഷങ്ങള്‍ക്കിടെ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 10 വിചാരണ തടവുകാര്‍ പിടിയിലായി. ക്രമസമാധാന നിയന്ത്രണം ഏറ്റെടുത്തതോടെ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ രാത്രി മുതല്‍ സേനാ വിന്യാസം ശക്തമാക്കി. രാജിവെച്ച പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലിയും, പ്രസിഡന്റ് രാംചന്ദ്ര പൗഡലും സൈനിക സുരക്ഷയില്‍ തുടരുകയാണ്. താല്‍ക്കാലിക ഭരണ സംവിധാനത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment