by webdesk3 on | 10-09-2025 08:18:06
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്‌പോണ്‍സര്‍ഷിപ്പിലും സര്‍ക്കാരിന്റെ പങ്ക് എന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കണമെന്നും, പരിപാടി നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, സര്‍ക്കാര്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
അതേസമയം, സംഗമത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് കൊട്ടാരത്തിന്റെ പ്രതികരണം.
ശബരിമല പ്രക്ഷോഭകാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാത്തത് രാജകുടുംബത്തിന് അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് സൂചന.