by webdesk3 on | 10-09-2025 11:05:01 Last Updated by webdesk3
ബിജെപിയുടെ വളര്‍ച്ച കണക്കുകൂട്ടലുകള്‍ക്ക് അതീതമാണെന്നും അതിനെ നേരിടാന്‍ വിശാലമായ ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നും സിപിഐയുടെ രാഷ്ട്രീയ പ്രമേയം. അധികാരം ഉപയോഗിച്ച് സമഗ്രമായ മേഖലയിലേക്കും ബിജെപി കടന്നുകയറുകയാണെന്നും തെരഞ്ഞെടുപ്പുകളെ സീസണല്‍ രീതിയില്‍ കാണാതെ സ്ഥിരമായ പോരാട്ടം സംഘടിപ്പിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതീകാത്മക സ്ഥാനാര്‍ത്ഥിത്വങ്ങള്‍ ഒഴിവാക്കണമെന്നും, തദ്ദേശ തെരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തില്‍ പ്രവേശിക്കാനുള്ള അവസരമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നേതൃ തലത്തില്‍ പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് പാര്‍ട്ടിയുടെ മുന്‍ഗണനയെന്നും, രൂപത്തില്‍ മാത്രമല്ല ഉള്ളടക്കത്തിലും സിപിഐയ്ക്ക് സ്വയം നവീകരണം നടത്തേണ്ടതുണ്ടെന്നും പ്രമേയം വിലയിരുത്തുന്നു.
സിപിഐയുടെ 25-ാമത് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയില്‍ ആരംഭിച്ചു. രാവിലെ 11 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 39 ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 528 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.