News India

എന്‍ഡിഎ എംപിമാര്‍ക്കുള്ള പരിശീലന ക്യാമ്പ് ദില്ലിയില്‍ തുടരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ബിജെപി നേതൃത്വം

Axenews | എന്‍ഡിഎ എംപിമാര്‍ക്കുള്ള പരിശീലന ക്യാമ്പ് ദില്ലിയില്‍ തുടരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ബിജെപി നേതൃത്വം

by webdesk3 on | 08-09-2025 11:06:10 Last Updated by webdesk2

Share: Share on WhatsApp Visits: 67


എന്‍ഡിഎ എംപിമാര്‍ക്കുള്ള പരിശീലന ക്യാമ്പ് ദില്ലിയില്‍ തുടരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ബിജെപി നേതൃത്വം



ദില്ലി : എന്‍ഡിഎ എംപിമാര്‍ക്കായി ദില്ലിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിശീലന പരിപാടി ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ നീണ്ടുനിന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നലെ എത്താതിരുന്ന എല്ലാ എംപിമാരെയും ഇന്ന് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബിജെപി-എന്‍ഡിഎ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ പരിശീലന പരിപാടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

കഴിഞ്ഞ ദിവസം പരിപാടിയില്‍ എത്തിച്ചേരാത്ത കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹം ഇന്ന് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ബിജെപി എംപിമാരോടും തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിരന്തരം ടിഫിന്‍ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ വിഷയങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ജനങ്ങളുമായി ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈ യോഗങ്ങള്‍ സഹായകമാകുക. ഓരോ മാസവും ഇത്തരം യോഗങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചത്.

പാര്‍ലമെന്റില്‍ കൂടുതല്‍ സജീവമായ ഇടപെടലിന് എംപിമാരെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, സഭാ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരെ കാണണമെന്നും നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment