by webdesk3 on | 08-09-2025 10:47:09 Last Updated by webdesk2
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ 52 കാരി ഉള്‍പ്പെടെയുള്ള ഇവര്‍ ഐസിയുവിലാണ്. മൂന്നു കുട്ടികള്‍ അടക്കം 12 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം ബാധിച്ച് നാല് പേര്‍ മരിച്ചിരുന്നു. രോഗബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 30, 31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും ജലസംഭരണ ടാങ്കുകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്തു. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളിലും ഇത് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്.