by webdesk3 on | 08-09-2025 09:43:28 Last Updated by webdesk3
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നു. നാളെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഇതിനകം തന്നെ കേരളത്തിലെത്തിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍യും സിപിഐ നേതാവുമായ പി.കെ. രാജു പറഞ്ഞു. തുടക്കം മുതല്‍ നിയമ പോരാട്ടത്തില്‍ കുടുംബത്തിന് പിന്തുണ നല്‍കുന്നത് രാജുവാണ്.
കുടുംബത്തിന്റെ വക്കാലത്ത് സുപ്രീംകോടതി അഭിഭാഷകന്‍ ഒപ്പിടിച്ച ശേഷം അപ്പീല്‍ നടപടിക്രമം പൂര്‍ത്തിയാകും. ഉദയകുമാറിന്റെ അമ്മയ്ക്ക് നീതി ലഭിക്കണം, എന്ന് പി.കെ. രാജു വ്യക്തമാക്കി.
2018-ല്‍ സിബിഐ കോടതി രണ്ടു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം പ്രതി ഇതിനകം മരിച്ചിരുന്നു. ശേഷിച്ച ഒന്നാം പ്രതിയുടെ വധശിക്ഷ ഉള്‍പ്പെടെ ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഇതോടെ കേസിലെ മുഴുവന്‍ നാല് പ്രതികളും മോചിതരായി.