by webdesk2 on | 08-09-2025 06:48:38 Last Updated by webdesk2
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2021 ല്‍ മന്ത്രി വി.എന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.