News Kerala

വിദ്വേഷ ക്യാംപയിനുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് വി.ഡി. സതീശന്‍

Axenews | വിദ്വേഷ ക്യാംപയിനുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് വി.ഡി. സതീശന്‍

by webdesk3 on | 07-09-2025 08:16:49 Last Updated by webdesk3

Share: Share on WhatsApp Visits: 87


 വിദ്വേഷ ക്യാംപയിനുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് വി.ഡി. സതീശന്‍


കൊച്ചി:  ഗുരുദേവന്‍ പോരാടിയത് വിദ്വേഷത്തിന്റെ ക്യാംപയിനെതിരെയാണെന്നും ഇന്നും അതുതന്നെയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം. ശ്രീനാരായണ ദര്‍ശനത്തിന് ചെറിയൊരു പോറല്‍ പോലും വരാന്‍ അനുവദിക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ നിലകൊള്ളുമെന്നും, ശ്രീനാരായണീയനായി ജനങ്ങളോടൊപ്പം തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരസ്യ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വി.ഡി. സതീശന്‍ തൃപ്പൂണിത്തുറ, പറവൂര്‍ മേഖലകളില്‍ നടന്ന എസ്എന്‍ഡിപി പരിപാടികളില്‍ പങ്കെടുത്തത്. ഇന്ന് രാവിലെ വെള്ളാപ്പള്ളി, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നായിരുന്നു പരാമര്‍ശിച്ചത്. ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടുന്നിടത്തോളം ആശയ ഐക്യം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ ആരാണ് നയിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതുകൊണ്ടാണ് ആശയ ഐക്യം ഇല്ലാത്തത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.ഡി. സതീശന്റെ പരിപാടികളിലെ പങ്കാളിത്തം മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലാണെന്നും, എന്നാല്‍ മുഖ്യമന്ത്രി ആകാനുള്ള യോഗ്യത ജനങ്ങളാണ് നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment