News Kerala

മര്‍ദിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടു; പീച്ചി പൊലീസിനെതിരെ ഗുരുതര ആരോപണം

Axenews | മര്‍ദിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടു; പീച്ചി പൊലീസിനെതിരെ ഗുരുതര ആരോപണം

by webdesk2 on | 07-09-2025 10:29:31 Last Updated by webdesk3

Share: Share on WhatsApp Visits: 32


മര്‍ദിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടു; പീച്ചി പൊലീസിനെതിരെ ഗുരുതര ആരോപണം

തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തിന് പിന്നാലെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ്. ഹോട്ടലിനെതിരെ വ്യാജപരാതി ഉന്നയിച്ച ആള്‍ മുഖേന അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതില്‍ മൂന്ന് ലക്ഷം രൂപ പൊലീസിനും രണ്ട് ലക്ഷം അയാള്‍ക്കുമാണെന്നാണ് പരാതിക്കാരന്‍ പറഞ്ഞതെന്ന് ഔസേപ്പ്. തന്റെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച എസ് ഐ രതീഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പ് നല്‍കുന്ന പണത്തില്‍ മൂന്ന് ലക്ഷം രൂപ പൊലീസുകാര്‍ക്കുള്ളതാണെന്നാണ് എസ്‌ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടില്‍ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

പണം നല്‍കിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളില്‍ എഫ്ഐആര്‍ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.






Share:

Search

Recent News
Popular News
Top Trending


Leave a Comment