by webdesk3 on | 06-09-2025 12:21:40 Last Updated by webdesk2
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നോടിയായി ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് രാത്രി നടക്കും. രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള നടപടികള്‍ ചര്‍ച്ചചെയ്യാനാണ് സാധ്യത.
സെപ്റ്റംബര്‍ 9-ന് ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി സുപ്രീംകോടതിയുടെ മുന്‍ ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയെ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ഥിത്വമാണിതെന്നും ആശയപരമായ പോരാട്ടമാണ് ഇന്ത്യ സഖ്യത്തിന്റേതെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ ആണെന്ന് ഇതിനകം പ്രഖ്യാപിച്ചിരുന്നു.