by webdesk3 on | 06-09-2025 11:59:07 Last Updated by webdesk3
ഓണപ്പിറ്റേന്ന് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് മാത്രം പവന് 640 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതോടെ സ്വര്‍ണവില 80,000 രൂപയ്ക്ക് തൊട്ടടുത്തെത്തി.
ഇന്നത്തെ വ്യാപാരത്തില്‍ ഒരു പവന് 79,560 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം ഒരു പവന് രണ്ടായിരം രൂപയോളം വില വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്ചയില്‍ ഏകദേശം 5,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയെങ്കിലും വ്യാഴാഴ്ച നേരിയ ഇടിവ് ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തലത്തിലെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. പ്രതിവര്‍ഷം ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു.